മല്ലപ്പള്ളി : ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ നടന്ന റാലി ജോയിന്റ് കൗൺസിൽ ജില്ലാ കൺവീനർ ആര്‍. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ടി.ടി അനീഷ് അധ്യക്ഷത വഹിച്ചു. പി.ജെ ജോസൂട്ടി, കെ.പി രാജേന്ദ്രൻ, ആദർശ് കുമാർ, എ. കെ പ്രകാശ് എന്നിവർ പ്രസംഗിച്ചു.