ചുവട് ദ്രവിച്ച മരം അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ ചുവട് ദ്രവിച്ച കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നു. ചിറ്റാർ റോഡിൽ കല്ലമ്പ്ലാവിന് സമീപത്തായാണ് മരം അപകട ഭീഷണി ഉയർത്തുന്നത്. മരത്തിന്റെ ചുവട് വർഷങ്ങളായി ദ്രവിച്ച അവസ്ഥയിലാണ്. ചുവട് ഭാഗത്ത്‌ വലിയ ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്. മരത്തിന്റെ ചുറ്റുമുള്ള ദ്രവിക്കാത്ത ഭാഗത്തിന്റെ ബലത്തിലാണ് മരം ഇപ്പോൾ താഴെ വീഴാതെ നിൽക്കുന്നത്.

വരുന്ന മഴക്കാലത്ത് കാറ്റിൽ മരം കടപ്പുഴകുന്നതിനും സാധ്യത ഏറെയാണ്. മുൻപും ചിറ്റാർ റോഡിൽ നെടുംതാരക്ക്‌ സമീപത്തും തണ്ണിത്തോട് നിന്നും ചിറ്റാറിലേക്ക് തിരിയുന്ന കയറ്റത്തിന് സമീപത്തും ഉണങ്ങി നിന്നിരുന്ന കൂറ്റൻ മരം റോഡിലേക്ക് ഒടിഞ്ഞു വീഴുന്നത് അപകടകരമായ സാഹചര്യത്തിൽ വനം വകുപ്പ് ഇത് മുറിച്ചുമാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...