പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അനിവാര്യവുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് അനുസൃതമായി മുടക്കം കൂടാതെ നടത്തേണ്ടതായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രോജക്ടുകള്‍ ഏപ്രില്‍ 11ന് മുമ്പായി ജില്ലാ ആസൂത്രണസമിതി അംഗീകാരം വാങ്ങണമെന്ന് ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷത്തിലെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നേടുന്നതിന് സര്‍ക്കാര്‍ അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല ആസൂത്രണ സമിതി പദ്ധതികള്‍ക്കുള്ള ഭേദഗതി അംഗീകരിച്ചത്. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി ഭേദഗതി പദ്ധതി  അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ആസൂത്രണ സമിതി അംഗീകാരം നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

അങ്കണവാണി പോഷഹാര വിതരണ പദ്ധതികള്‍, പാലിയേറ്റീവ് കെയര്‍, ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിലേക്കുള്ള പദ്ധതികള്‍, ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍, ബഡ്സ് സ്‌കൂള്‍, ബഡ്സ് റീഹാബിലിറ്റേഷന്‍ കേന്ദ്രം, പകല്‍ വീട്, എന്നിവിടങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതികള്‍, ഏപ്രില്‍-മേയ് മാസങ്ങളിലായി നിര്‍വഹണം നടത്തേണ്ട സ്‌കൂള്‍/ അങ്കണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ള വിതരണം നടത്തുന്നതിന് വികസന ഫണ്ട് ആവശ്യമായി വരികയാണെങ്കില്‍ വിഹിതം കണ്ടെത്തി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് പുറത്തിക്കിയിരുന്നു.

2022-23 വാര്‍ഷിക പദ്ധതികള്‍ തയാറാക്കുമ്പോള്‍ ഇത്തരത്തില്‍ തടസം കൂടാതെ നടത്തേണ്ട പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങളും, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...