രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട് ; ചിത്രം പങ്കുവെച്ച് ശിൽപി

For full experience, Download our mobile application:
Get it on Google Play

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിൻ്റെ ജീവസ്സുറ്റ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു. രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്നാണ് ശിൽപിയുടെ കുറിപ്പ്. കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കിയത്.

താമരയിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അരുൺ യോഗിരാജ് നടത്തിയ പ്രതികരണം. കഴിഞ്ഞ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്. 38കാരനായ അരുൺ യോഗിരാജ് മൈസൂരു സ്വദേശിയാണ്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു രാം ലല്ലയുടെ നിർമാണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...

ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം

0
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക്...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...