രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. അവിനാശ് ശുക്ല, ടിന്നു യാദവ് എന്നിവരെ മുഖ്യപ്രതികൾ ആക്കിയാകും എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. എസ്ഐടിയുടെ റിപ്പോർട്ട്‌ ചമ്പത് റായി, അനിൽ മിശ്ര എന്നിവർക്കും നിർണായകമാകും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജൂൺ 13 മുതൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ട് ആണ് എസ്ഐ ടി സമർപ്പിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിലേക്ക് എത്തിയ സംഭാവനയിൽ വൻകവർച്ച നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 80 ലക്ഷത്തോളം രൂപ അറസ്റ്റിലായ പ്രതികളിൽ നിന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. 8 പ്രതികളിൽ ചമ്പത് റായിയുടെ ഉറ്റ അനുയായി ടിന്നു യാദവാണ് കേസിലെ മുഖ്യ സൂത്രധാരൻ. 70ലധികം സിസിടിവി ദൃശ്യങ്ങളാണ് എസ്ഐടി പരിശോധിച്ചത്.

45 ദിവസത്തിനുള്ളിൽ 70 മോഷണങ്ങൾ നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എസ്ഐടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കുറ്റാരോപിതനായ മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെയുള്ള നടപടി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് ചമ്പത് റായി, അനിൽ മിശ്ര എന്നിവരെ എസ്ഐടി ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ശബരിമല സ്വർണക്കൊള്ളയിലടക്കം സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ ഇടപെടലും കേസിൽ നിർണായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...