രാമനാട്ടുകര സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കൂടുതല്‍ അറസ്റ്റിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കൂടുതല്‍ അറസ്റ്റിനൊരുങ്ങുന്നു. കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കം പതിനേഴുപേരെയാണ് കസ്റ്റംസ് അറസ്റ്റുചെയ്യുക. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ക​സ്റ്റം​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ജയിലിലെത്തിയായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

കരിപ്പൂര്‍ വിമാനത്താവളം വഴി പ്രതികള്‍ സ്വര്‍ണ്ണ കള്ളക്കടത്തു വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പോലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. സ്വ​ര്‍​ണ​ക്ക​ട​ത്തി​നു​ള്ള വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത് ഇ​യാ​ളാ​ണ്.​ നിരവധി സ്വര്‍ണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുന്‍പ് കോഫെപോസയും ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...