Wednesday, June 26, 2024 9:56 am

ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താം എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാര്‍ : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നിന്ന് പ്രതികള്‍ ബെംഗളൂരുവില്‍ എത്തിയത് കേരള പോലീസിന്റെ സഹായത്തോടെ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. മുഖ്യമന്ത്രി അറിയാതെ കേരള പോലീസ് ചലിക്കുമോയെന്ന് ചോദിച്ച ചെന്നിത്തല താനും ആഭ്യന്തര മന്ത്രിയായിരുന്ന ആളാണെന്നും കൂട്ടിച്ചേര്‍ത്തു.

നിയമസഭ സമ്മേളനത്തില്‍ വി.ഡി സതീശന് അവിശ്വാസ പ്രമേയം അവതരിപ്പാക്കാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ ദുഖിപ്പിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പക്ഷേ കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ല, അഴിമതിക്ക് റിക്കോര്‍ഡിട്ട സര്‍ക്കാരാണിത്. ശാസ്ത്രീയമായി എങ്ങനെ പണമുണ്ടാക്കാം, അഴിമതി നടത്താം എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.

ഓഫീസില്‍ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അദ്ദേഹത്തിന് കേരളം ഭരിക്കാനാകുമെന്ന് ചെന്നിത്തല ചോദിച്ചു. കേസില്‍ കേരള പോലീസും ആഭ്യന്തര വകുപ്പും കാണിക്കുന്നത് ഗൗരവമായ അലംഭാവമാണ്. പ്രതികള്‍ക്ക് എതിരായി ഏതെങ്കിലും എഫ്ഐആര്‍ ഇടാന്‍ പോലീസ് തയ്യറായിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നത് തന്നെയാണ് പോലീസ് നിശബ്ദതയുടെ അര്‍ഥം.

സ്വര്‍ണക്കടത്തിലെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. കെ. കരുണാകരന്‍ രാജി വെച്ചത് രാജനെ വെടിവെച്ച് കൊന്നതിനാണോ, ചാരക്കേസില്‍ കരുണാകരന്‍ രാജിവെച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്‌. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ അട്ടിമറിക്കുന്ന പ്രശ്നത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നാലു വര്‍ഷം നില്‍ക്കുന്നു എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറിനില്‍ക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി നല്‍കുന്ന അധികാരം ദുരുപയോഗം ചെയ്ത് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ആ മുഖ്യമന്ത്രിക്ക് ഒരു നിമിഷം തുടരാനുള്ള അധികാരമില്ല. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ചോദിച്ച ചെന്നിത്തല കേസില്‍ ഒരു ജുഷീഷ്യല്‍ കമ്മീഷനെ വെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ മഴയും കാറ്റും ; പ്രമാടത്ത് കാർഷിക മേഖലയിൽ കനത്തനഷ്ടം

0
പ്രമാടം : ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പ്രമാടത്ത് കാർഷിക മേഖലയിൽ...

തലപ്പുഴയിൽ മണ്ണിനടിയിൽ നിന്ന് കുഴിബോംബ് കണ്ടെത്തി ; പരിഭ്രാന്തിയിൽ ജനങ്ങൾ…

0
മാനന്തവാടി: മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തിയത് ഏറെ ആശങ്കയോടെയാണ് ജനം...

പരിമിതികൾക്കിടയിൽ വീര്‍പ്പുമുട്ടി മല്ലപ്പള്ളി സിവിൽ സ്റ്റേഷൻ

0
മല്ലപ്പള്ളി : സിവിൽ സ്റ്റേഷൻ പരിമിതികൾക്കിടയിൽ വീർപ്പുമുട്ടുന്നു.  2006 ജനുവരി 27നാണ്...

മഴ തുടരുന്നു ; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ...