കെ സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത് രമേശ് ചെന്നിത്തലയും എ കെ ആന്റണിയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കെ സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും അടക്കമുള്ളവരാണ് സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തല സ്വീകരിച്ചത്. സുധാകരന്‍ മത്സരിക്കുന്നത് കണ്ണൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഒടുവില്‍ കെ സുധാകരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കരുതെന്നായിരുന്നു എ കെ ആന്റണി സുധാകരനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്നും ആന്റണി സുധാകരനോട് പറഞ്ഞു. ‘ജീവന്‍ പണയപ്പെടുത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ പോരാടിയയാളാണ് കെ സുധാകരന്‍. എന്ത് പ്രയാസമുണ്ടായാലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു’, എന്നായിരുന്നു കെ സുധാകരനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞ മറുപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...

ഇറാനെ കണ്ണീരിലാഴ്ത്തി ഖമനയിയുടെ അന്ത്യയാത്ര ; ദുഃഖിതരായ ജനങ്ങൾക്കൊപ്പം വിലാപയാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡൻ്റ്

0
തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം ; സംഭവം പഞ്ചാബിൽ

0
ലുധിയാന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹൊഷിയാർപുരിൽ ജോലിചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ...