പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് – ഇത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല ; ഹൈക്കമാന്റിനെ സമീപിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡി.സി.സി പട്ടിക കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ രാഹുലിന് നല്‍കിയതിന് പിന്നാലെ പരാതിയുമായി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിനെ സമീപിച്ചു. പട്ടിക തയ്യാറാക്കിയത് വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന് പരാതിയാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. തങ്ങളോട് കൂടി ആലോചിക്കാതെ സുധാകരന്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും, പ്രവര്‍ത്തന മികവും അര്‍ഹതയും പരിഗണിച്ചില്ലെന്നുമാണ് ഇരുവരുടേയും ആരോപണം.

സുധാകരന്‍ ഹൈകമാന്‍ഡിന് കൈമാറിയ ഡി.സി.സി പ്രസിഡന്റുമാരുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും നേതാക്കള്‍ പറഞ്ഞു. മാത്രമല്ല, പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈക്കമാന്‍ഡിനെ ഇരുവരും അറിയിച്ചു.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കഴിവായിരിക്കണം മാനദണ്ഡമെന്നും പട്ടികയില്‍ യുവാക്കളുടെ കൂടുതല്‍ പങ്കാളിത്തം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക പ്രഖ്യാപിക്കും. അതിന് ശേഷം മാത്രമേ കെ.പി.സി.സി ഭാരവാഹി പട്ടിക ചര്‍ച്ചകളിലേക്ക് കടക്കൂ. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്തേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...