Friday, May 17, 2024 9:33 am

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വര്‍ണക്കള്ളക്കടത്ത് കേസ് നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ ഫലമാണിത്. അതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കര്‍ എല്ലാ കുറ്റങ്ങളും ചെയ്തുവെന്ന് അന്വേഷണത്തില്‍ ബോധ്യമായതാണ്. എന്നിട്ടും ജാമ്യത്തെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണതെന്നും അദ്ദേഹം ചോദിച്ചു. ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ മഞ്ഞുമല ഇല്ലേ എന്ന് ചോദിച്ച ചെന്നിത്തല ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജന രോഷം ഭയന്നാണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടിയത്. അല്ലാതെ ഇവര്‍ക്കാര്‍ക്കും ജോലി ലഭിക്കില്ല. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണ്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. വകുപ്പ് സെക്രട്ടറിമാര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പ് എതിര്‍ത്തിട്ടും ഇതുമായി മുന്നോട്ട് പോവുന്നത് വലിയ അഴിമതിയാണ്. നിയമനങ്ങളെല്ലാം സി.പി.എമ്മുകാര്‍ക്ക് മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ കോഴിക്കോട്ടെ പര്യടനത്തിന് തുടക്കം കുറിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ്

0
പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം...

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമല്ല ; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

0
ഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന്...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു ; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി...

0
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി...

‘എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ല ; സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയുടെ വിശ്വാസ്യത തകർക്കാൻ നീക്കം’ :...

0
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ലെന്ന് സ്പൈസസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍....