മുഖ്യമന്ത്രിയാകുവാന്‍ ഏറ്റവും യോഗ്യന്‍ രമേശ്‌ ചെന്നിത്തല തന്നെ – പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി.സതീശന്റെ പ്രവര്‍ത്തനം വളരെ മികച്ചത് – അഭിപ്രായ സര്‍വ്വേ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുവാന്‍ ഏറ്റവും യോഗ്യന്‍ രമേശ്‌ ചെന്നിത്തല തന്നെ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി.സതീശന്റെ പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നുവെന്നും അഭിപ്രായ സര്‍വ്വേ. കെ.സി.വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ വരുന്നതിനോടും മുഖ്യമന്ത്രി ആകുന്നതിനോടും ഭൂരിപക്ഷംപേരും അനുകൂലിക്കുന്നില്ല. തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് വഴക്കുകള്‍ക്കും ഇത് കാരണമാകുമെന്ന ആശങ്ക പലരും പങ്കുവെച്ചു. കേരളത്തിലും പുറത്തുമുള്ള മലയാളികളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചപ്പോഴാണ് ജനഹിതം വ്യക്തമായത്. പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലര്‍ക്കും താല്‍പ്പര്യമില്ല. ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി കേരളത്തില്‍ നാമാവശേഷമാകുമെന്ന ചിന്ത പലരിലും ഉടലെടുത്തിട്ടുണ്ട്.

വി.ഡി. സതീശനെ ഒരു കര്‍ക്കശ്ശക്കാരനായ നേതാവായി കാണുമ്പോള്‍ ചെന്നിത്തലയെ  സൌമ്യനും ശാന്തനുമായാണ് മിക്കവരും കാണുന്നത്. സമീപകാല രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി.സതീശന്‍ വളരെ ശക്തനായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ വരുന്നത് പാര്‍ട്ടിക്ക് ഒട്ടും ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാവായ ചെന്നിത്തലയുടെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരുമായുള്ള സൗഹൃദവും മത നേതാക്കന്മാരുമായിട്ടുള്ള ആത്മബന്ധവും യു.ഡി.എഫ് ഭരണത്തിന് ഏറെ ഗുണകരമാകുമെന്നാണ് മിക്കവരുടെയും വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...