തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനല്‍ വത്കരണം എന്നീ ആരോപണങ്ങള്‍ എടുത്തുപറഞ്ഞാണ് ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്.
പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുപിടിക്കുന്ന എല്ലാ ആശയങ്ങളേയും കാറ്റില്‍പറത്തിയാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം. ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തിന് സിപിഎമ്മിന്റെ സമുന്നതനായ നേതാവെന്ന നിലയില്‍ യെച്ചൂരി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സ്വന്തം ഓഫീസ് അഴിമതിക്കാര്‍ക്കും സ്വര്‍ണ്ണക്കടത്തിനും മറ്റു ഇടപാടുകള്‍ക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്ര നയം അനുസരിച്ചിരുന്നെങ്കില്‍ സ്പ്രിംഗ്ലര്‍ അടക്കമുള്ള അഴിമതി നടക്കുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.