വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഎമ്മിന്റെ അപചയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്‌ഐക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്‌ഐക്കാരൻ ജയിക്കുന്നു.

എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ടെന്ന അവസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്എഫ്‌ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ല. തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്‌ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നു. ഗോവിന്ദൻ മാഷിന്റേത് അധ:പതനമെന്നും തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി ഉള്ളത് കൊണ്ടാണ് എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത്. ലോക കേരള സഭ തട്ടിപ്പാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്കും. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. എന്നാൽ മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...