രാഹുൽഗാന്ധി ഉയർത്തിവിട്ട വോട്ട് ബോംബ്‌ ഇന്ത്യൻ ജനത ആവേശപൂർവം ഏറ്റെടുത്തതായി രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുൽഗാന്ധി ഉയർത്തിവിട്ട വോട്ട് ബോംബ്‌ ഇന്ത്യൻ ജനത ആവേശപൂർവം ഏറ്റെടുത്തതായി കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ്‌ ചെന്നിത്തല പറഞ്ഞു. ചരൽകുന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ വോട്ടു കൊള്ളയാണ് ബിജെപിയും ഇലക്ഷൻ കമ്മീഷനും ചേർന്നു നടത്തിയിരിക്കുന്നത്. നല്ല ഗൃഹ പാഠം നടത്തി പഠിച്ചു ആധികാരികമായാണ് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നടന്ന വോട്ടു അട്ടിമറി അന്നുതന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെതിരെ കോൺഗ്രസ്‌ രാജ്യവ്യാപക പ്രതിഷേക്ഷേധം സംഘടിപ്പിക്കുമെന്നും തിങ്കളാഴ്ച പ്രവർത്തകസമിതി ഇതിനു അന്തിമരൂപം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സമരം വ്യാപകമാകുന്നതോടെ മോദി എന്ന ചീട്ടു കൊട്ടാരം പൊളിഞ്ഞു വീഴും. ഡോക്ടർ സിഎച് ഹാരിസിനെതിരായ നീക്കത്തിനു പിന്നിൽ ആരോഗ്യമന്ത്രി തന്നെ ആണെന്നും നിരപരാധിയായ ഹാരിസിനെ ബലിയാടാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡണ്ട്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പി മോഹൻരാജ്, എ ഷം സുദ്ധീൻ, വെട്ടൂർജ്യോതിപ്രസാദ്, അനീഷ്‌ വരിക്കണ്ണമല എന്നിവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...