വോട്ടു മോഷണം ജനങ്ങളെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണം ജനങ്ങളെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ഭരിക്കുന്ന പാർട്ടിയായ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിരിക്കുന്നു എന്നും നരേന്ദ്ര മോദിയും അമിത്ഷായും ഭരിക്കുമ്പോൾ നിഷ്പക്ഷമായി ഒരു തിരഞ്ഞെടുപ്പ് നടക്കില്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകൾ തെളിവുകൾ സഹിതം ഞങ്ങൾ അന്ന് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് കേട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഇനിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കില്ല എന്നതിന്റെ തെളിവാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയോടുള്ള പ്രവർത്തനം അസാധ്യം ആയിരിക്കുന്നു.

വ്യക്തമായ തെളിവുകളോടെ അന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  അന്ന് യാതൊരു നടപടിയും എടുത്തില്ല. പിന്നീടാണ്ണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം 10 ലക്ഷത്തോളം കള്ളവോട്ട് കേരളത്തിലെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്. തെളിവ് സഹിതം ഇക്കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയിട്ടും ആകെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് 38,000 ഓളം വോട്ടുകൾ മാത്രമാണ്. ഞാന്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എന്‍റെ അന്നത്തെ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കാൻ ആവശ്യപ്പെടും. രാഹുൽഗാന്ധി ചൂണ്ടിക്കാട്ടിയത് ബിജെപി സർക്കാരിൻ്റെ തട്ടിപ്പാണ്. ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ് ചൂണ്ടിക്കാട്ടി. ഭരിക്കുന്ന പാർട്ടികൾ വിചാരിച്ചാൽ ഇത്തരം തട്ടിപ്പ് നടത്താം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...