ഗൗരിയമ്മയുടെ ഭൂപരിഷ്ക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ. ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു എന്ന് രമേശ് ചെന്നിത്തല എം. എൽ എ ആരോപിച്ചു. ആലപ്പുഴയിൽ ജെ.എസ്.എസ്.സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.ആർ ഗൗരിയമ്മയും സമകാലിക രാഷ്ട്രീയവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൗരിയമ്മ കൊണ്ടു വന്ന ഭൂപരിഷക്കരണ നിയമത്തിന് പി.ടി. ചാക്കോ മന്ത്രിയായിരിക്കെ ശക്തി പകർന്നു. വി.എസ്.അച്യുതാനന്ദൻ സർക്കാർ പൂർണതയിലാക്കിയ നിയമം ഇല്ലാതാക്കുന്ന നിർദേശങ്ങളാണ് മന്ത്രി കെ.എൻ ബാല ഗോപൽ ഈ ബജറ്റിൽ ഉൾപ്പെടുത്തിയത്. കെ.റെയിലിനു വേണ്ടി പാവപ്പെട്ടവരുടെ ഭൂമി തോക്കും ലാത്തിയും ഉപയോഗിച്ചു സർക്കാർ പിടിച്ചെടുക്കുകയാണ്.

ജന്മിമാർക്കും ഐ എം എഫിനും ലോക ബാങ്കിനും എതിരെ ശബ്ദമുയർത്തുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്ത സി പി എം ഇപ്പോൾ. വിദേശകുത്തകളെയും ബുർഷകളേയും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ്. ചരടുകൾ ഇല്ലാത്ത വായ്പയെന്ന സി.പി.എം നയം പാടെ ഉപേക്ഷിച്ചാണ് കെ റെയിലിന്റെ വായ്പക്കായി കാത്തു കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. എ ജയശങ്കർ വിഷയം അവതരിപ്പിച്ചു. സെമിനാറിൽ സംസ്ഥാന വർക്കിങ്ങ് പ്രസിസന്റ് അഡ്വ.സഞ്ജീവ് സോമരാജൻ അധ്യക്ഷത വഹിച്ചു. ഗൗരിയമ്മ ജന്മദിന സമ്മേളനം ജെ. എസ് എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ. എൻ രാജൻബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്ററ് പ്രൊഫസർ. എ.വി. താമരാക്ഷൻ അധ്യക്ഷത വഹിച്ചു. ബാലരാമപുരം സുരേന്ദ്രൻ ,ആർ പൊന്നപ്പൻ , അഡ്വ.വി.കെ. പ്രസാദ്, വിനോദ് വയനാട് ,അജിത ജയ് ഷാർ , നീന എസ് ഗിരി , അഡ്വ. സുനിതാ വിനോദ് , അഡ്വ. രാജി കോട്ടയം , വി.കെ. അംബർ ഷൻ, പി.രാജു ,സുധാകരൻ പള്ളത്ത് , മലയിൻകീഴ് നന്ദകുമാർ, പ്രമോദ് ഒററക്കണ്ടം, തോമസ് കൊറശ്ശേരി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....