തിരുവനന്തപുരം : സ്വപ്ന സുരേഷില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്നു പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു. ഫോണ്‍ കിട്ടിയവരില്‍ ഒരാള്‍ കോടിയേരിയുടെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് എ.പി രാജീവനാണ്. തന്റെ സ്റ്റാഫിലെ ഹബീബിന് വാച്ച് കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ചോദ്യം ചെയ്യുമെന്ന ഭയമാണ് സർക്കാരിന്. FCRA ലംഘനം സംബന്ധിച്ച അന്വേഷണത്തിന് സർക്കാർ തന്നെ സി.ബി.ഐക്ക് അനുമതി കൊടുത്തിരുന്നു. ഈ ഉത്തരവ് മറച്ച് വെച്ചാണ് സർക്കാർ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ വാലില്‍ തീപിടിച്ച പോലെ കോടതിയിലേക്ക് ഓടി. ഡല്‍ഹിയില്‍ നിന്നും വന്‍ തുക നല്‍കി അഭിഭാഷകനെ വെച്ചു. സര്‍ക്കാര്‍ സ്വന്തം ഉത്തരവിനെതിരെ കോടതിയെ സമീപിക്കേണ്ടി വന്നു. കേസ് പിന്‍വലിച്ച് സിബിഐ അന്വേഷണത്തിന് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.