റസാഖ് പയമ്പ്രോട്ടിന്റെ മരണം: ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം ; മുഖ്യമന്ത്രിക്കു കത്തു നൽകി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. നേരത്തേ വിഷപ്പുക ശ്വസിച്ചാണ് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ബഷീർ മരിച്ചതെന്ന് കഴിഞ്ഞ ദിവസം അവരുടെ വീട് സന്ദർശിച്ച ബന്ധുക്കൾ പറയുകയുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ റസാഖ് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അദ്ദേഹം നൽകിയ അപേക്ഷ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയായിരുന്നു.

ഇതിൽ മനംനൊന്ത് പഞ്ചായത്ത് ഓഫിസിനു മുന്നിൽ തൂങ്ങി മരിച്ചത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. രണ്ടു ജീവനുകൾ നഷ്ടപ്പെട്ട സംഭവം ഗൗരവമേറിയതാണ്. ഇതിനു കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ വേണം. ഇക്കാര്യത്തിൽ ഐജിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം അനുവാര്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...