പാലക്കാടിന്റെ വികസനത്തിനായി സിനിമ ഉപേക്ഷിക്കുന്നു ; ജനങ്ങൾക്കൊപ്പം ഇനി മുഴുവൻ സമയവും ഉണ്ടാകുമെന്ന് രമേശ് പിഷാരടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിനിമയിലെ അഭിനയ ജീവിതം പൂർണ്ണമായും അവസാനിപ്പിച്ച് ഇനി പാലക്കാടിന്റെ വികസനത്തിനായി പൂർണ്ണസമയവും മണ്ഡലത്തിൽ ചെലവഴിക്കുമെന്ന് നിയുക്ത എം എൽ എ രമേശ് പിഷാരടി. രാഷ്ട്രീയ പ്രവർത്തനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നേരിട്ടുള്ള സാന്നിധ്യം അത്യാവശ്യമാണെന്നും, അതിനാൽ അഭിനയം പൂർണ്ണമായും നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മറ്റ് സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ലെങ്കിലും അഭിനയത്തിലേക്ക് ഇനി മടങ്ങിവരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ തന്നെ താമസിക്കാനായി ഇതിനോടകം വാടകയ്ക്ക് വീട് എടുത്തു കഴിഞ്ഞു. ഉടൻ തന്നെ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 23 ദിവസമായി പുലർച്ചെ നാല് മണി മുതൽ രാത്രി രണ്ട് മണി വരെ നീണ്ട കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ജനങ്ങളെ നേരിൽ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും സാധിച്ചു. തന്റെ വിജയം ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ഉണ്ടാക്കിയതല്ലെന്നും മറിച്ച് പാലക്കാട്ടെ സാധാരണക്കാരായ പ്രവർത്തകരുടെ സ്ക്വാഡ് പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...