ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ലെന്ന് വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : നാട് ഇഴജന്തുക്കളുടെ ഭീഷണിയില്‍ ആശങ്കപ്പെടുമ്പോള്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല. വേനല്‍ മഴയ്ക്ക് ശേഷം ഗ്രാമ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇത് തന്നെയാണ് അവസ്ഥ. പലയിടത്തും ബള്‍ബുകള്‍ ഫ്യൂസ് ആയതും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ തകരാറില്‍ ആയിരുന്നു. തിരഞ്ഞടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ തുക ചിലവഴിക്കാന്‍ കഴിയില്ല എന്നായിരുന്നു ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തിരഞ്ഞടുപ്പ് കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ നടപടിയുണ്ടായില്ല.

2026 മെയ്‌ 13 ന് ഗ്രാമ പഞ്ചായത്ത് അടിയന്തിര കമ്മറ്റി ചേര്‍ന്നിട്ടും ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം. നിലവില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാനുള്ള കാരാര്‍ കാലാവധി ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുകയും ചെയ്തു. ജനങ്ങള്‍ പരാതി പറയുമ്പോള്‍ അതാത് വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം ചിലവാക്കി ബള്‍ബ് വാങ്ങി സ്ഥാപിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വഴികളില്‍ വെളിച്ചമില്ലാത്തത്‌ നാട്ടുകാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....