താര സംഘടനയിൽ നിന്ന് ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ കുക്കു പരമേശ്വരൻ പറഞ്ഞത് രാജി കത്ത് ലഭിച്ചിട്ടില്ല എന്നാണെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ നിലവിൽ ഉള്ളു. മാധ്യമങ്ങളോട് അടക്കം ശ്വേതാ മേനോൻ പറഞ്ഞത് രാജിവെച്ചു എന്നാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി ഇമെയിലിൽ അയച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു, ഞങ്ങൾ കണ്ടിട്ടില്ല.

ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ നിലനിൽപ്പിന് നിയമപരമായ പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞമാസം 21 നായിരുന്നു അമ്മയുടെ ജനറൽബോഡി യോഗം ചേർന്നത്. അന്ന് ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 204 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 101 പേരാണ് പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തത്. തുടർന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. രാജിവെച്ച് പുറത്തുവന്നശേഷം വളരെ വൈകാരികമായാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...