സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് ജൂലൈ 3ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 3ന് നടക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍, അംഗങ്ങളായ ഡോ.എഫ്.വിത്സണ്‍, പി.ഷാജേഷ് ഭാസ്‌കര്‍, ബി.മോഹന്‍ കുമാര്‍, കെ.കെ ഷാജു, ടി.സി ജലജ മോള്‍, സിസിലി ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ സിറ്റിങ്ങില്‍ പങ്കെടുക്കും.

വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന്റെ ജില്ലയിലെ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 ഉച്ചയ്ക്ക് 2.30. ഫോണ്‍  04734 292620, 262620.

സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  0468 2270243, 0468 2992293, 8330010232

ജീവന്‍ രക്ഷാപഥക് അവാര്‍ഡിന് അപേക്ഷിക്കാം
പത്തനംതിട്ട നഗരസഭ പരിധിയിലുള്ളവരില്‍ നിന്നും ജീവന്‍ രക്ഷാപഥക് അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. അപകടകരമായ സാഹചര്യത്തില്‍ മറ്റുളളവരുടെ ജീവന്‍ സംരക്ഷിക്കുന്നവര്‍ക്ക് നല്‍കുന്നതാണ് അവാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളോ മറ്റ് രേഖകളോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍  9446251998.

അപേക്ഷ തീയതി നീട്ടി
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ ആറ് വരെ നീട്ടി. ഫോണ്‍  04792 457496, 9747454553.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...