തിരുവനന്തപുരം : ‘ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍’. കവി പാടിയത് പോലെ അഭിമാനം കൊള്ളാന്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് നിരവധി സവിശേഷതകളുണ്ട്. മികച്ച സാക്ഷരത, മെച്ചപ്പെട്ട ജീവിത നിലവാരം, മികച്ച ആരോഗ്യ സംവിധാനങ്ങള്‍, മനോഹരമായ ഭൂപ്രകൃതി അങ്ങനെ കേരളത്തിന് മാത്രമെന്ന് അവകാശപ്പെടാനാവുന്ന ഒട്ടേറെ പ്രത്യേകതകളുമുണ്ട്.
രാഷ്‌ട്രീയ പ്രബുദ്ധത കൈമുതലായുള്ള പൊതുവേ സമാധാനം ആഗ്രഹിക്കുന്ന ഒരു പരിഷ്‌കൃത സമൂഹമായാണ് കേരള ജനതയെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഈ അടുത്തകാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇവയെല്ലാം പൊളിച്ചടുക്കി കൊണ്ടിരിക്കുകയാണ്. സ്‌ത്രീധനത്തിന്‍റെ പേരിലും പ്രണയനിഷേധത്തിന്‍റെ പേരിലും സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലും നടക്കുന്ന കൊലപാതകങ്ങള്‍ അങ്ങ് വടക്കേ ഇന്ത്യയിലാണല്ലോ എന്നും കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വെറുതേയെങ്കിലും കരുതി ആശ്വസിച്ചിരുന്ന കാലങ്ങളും മാറി. കാരണം ഐഫോണ്‍ വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വില്‍പന നടത്തിയതും ലഹരിക്കായി പണം ലഭിക്കാത്തതില്‍ കൊച്ചുമകന്‍ വൃദ്ധദമ്പതികള കൊലപ്പെടുത്തിയതും അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയതും നിസാരവാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തുന്നതും ഇന്ന് കേരളത്തിന് പുതുമയില്ലാത്ത വാര്‍ത്തയായിരിക്കുന്നു.
ഒട്ടും സുഖകരമല്ലാത്ത പ്രണയബന്ധങ്ങള്‍ക്ക് പോലും ‘നോ’ പറഞ്ഞാല്‍ കഴുത്തറുത്തും പെട്രോള്‍ ഒഴിച്ചും കൊലപ്പെടുത്തുമോ എന്ന ഭയം കൗമാര്‍ക്കാര്‍ക്കിടയില്‍ പോലും വര്‍ധിച്ചുവന്നിരിക്കുകയാണ്. കുഞ്ഞുജീവന്‍ ഇല്ലാതാക്കാന്‍ യാതൊരു മടിയുമില്ലാത്തവിധം നമുക്ക് ചുറ്റുമുള്ളവര്‍ നീചരായും തീര്‍ന്നിരിക്കുന്നു. വ്യക്തി വൈരാഗ്യം, സ്വത്ത് തര്‍ക്കം, മോഷണ ശ്രമം, ലഹരി, പ്രണയപ്പക തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിച്ച ശേഷം അപരികൃതമായി പെരുമാറുമ്പോള്‍ ചോദ്യം ചെയ്യപ്പടുന്നത് ഒരു നാടിന്‍റെ സംസ്‌കാരം കൂടിയാണ്.
കൊലപാതകങ്ങളും ലഹരിക്കടത്തും ഗുണ്ടാവിളയാട്ടങ്ങളും അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമപാലകര്‍ പോലും നിസ്സഹായരായി നോക്കി നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ പണ്ട് മുതലേ കേരളത്തെ വലച്ച ഒന്നാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും കുറഞ്ഞുവന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചതിന് ശേഷം ഏതാണ്ട് 50ലധികം രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളം കണ്ടത്. ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിന്‍റെ നടുക്കംതീരും മുമ്പേയായിരുന്നു തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നത്. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത നോവിന്‍റെ കഥകള്‍ കൊച്ചു കേരളത്തിന്‍റേതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.
കേരളം തെക്കുവടക്ക് ഗുണ്ട ഇടനാഴിയായി മാറിയെന്ന പ്രതിപക്ഷത്തിന്‍റെ അടിക്കടിയുള്ള ആരോപണങ്ങളും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഇനിയെങ്കിലും സാമൂഹിക വിപത്തുക്കളെ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്. ഗുണ്ടാ സംഘങ്ങളെ വാഴാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇടയ്‌ക്കിടെ ആവര്‍ത്തിക്കുമ്പോഴും അത് എത്രമാത്രം ഫലപ്രദമായി എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല ഏതെങ്കിലും കുറ്റവാളികള്‍ പിടിയിലായാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അനായാസം ശിക്ഷയില്‍ നിന്ന് രക്ഷപെടുന്നതും കേരളത്തെ സംബന്ധിച്ച് പതിവ് കാഴ്‌ചയാണ്. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ തന്നെ കുറ്റകൃത്യങ്ങള്‍ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. കേരളം ഒരു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ മുമ്പ് ഏറ്റവുവാങ്ങിയിട്ടുള്ള വ്യക്തിയാണ് വിവേകാനന്ദന്‍. എന്നാല്‍ ഈ പരാമര്‍ശം പകല്‍ പോലെ പുലരുമ്പോള്‍ അതിനുള്ള പരിഹാരം ഇന്നും ശൂന്യതയില്‍ തന്നെ നില്‍ക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































