സ്ത്രീ എന്ന പരിഗണന പോലുമില്ലേ? ; പുരുഷ പോലീസുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് രമ്യാ ഹരിദാസ് എംപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപി രമ്യാ ഹരിദാസിന് നേരെയും ഡല്‍ഹി പോലീസിന്റെ കയ്യേറ്റം. പ്രതിഷേധത്തിനിടെ പുരുഷ പോലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന തനിക്കില്ലേ എന്നും എംപി ചോദിച്ചു. പാര്‍ലമെന്റ് മെമ്പര്‍ എന്ന നിലയില്‍ സഭാ സമ്മേളനത്തിന് എത്തിയ എംപിമാരെ തടയാന്‍ എങ്ങനെ പോലീസിന് ധൈര്യംവന്നുവെന്നും രമ്യാ ഹരിദാസ് ചോദിച്ചു.

എംപിമാര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നത് വിചിത്ര സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. രാജ്യചരിത്രത്തില്‍ പോലും ഇതുപോലൊരു നടപടി കണ്ടിട്ടില്ല . ദേശവ്യാപകമായി പ്രതിഷേധിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതാണ് പോലീസ് തടഞ്ഞത്. പോലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു.

കൂടാതെ ടി.എന്‍.പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും പോലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്റെ നടപടിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് യുഡിഎഫ് എംപിമാര്‍ പരാതി നല്‍കി. എംപിമാരോട് ചേംബറില്‍ വന്ന് തന്നെ കാണാന്‍ സ്പീക്കര്‍ അറിയിച്ചു. ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ എഴുതിനല്‍കാനും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...