പത്തനംതിട്ട : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സമാഹരിച്ച ഈ വർഷത്തെ റംസാൻ റിലീഫ് തുക സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദിന് കമ്മിറ്റിക്ക് കൈമാറി. ജീവനക്കാരുടെ അവകാശ പോരാട്ടത്തിന് ഒപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സിവിൽ സർവീസ് സംഘടനയാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എന്ന് സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
വർഷങ്ങളായി നടത്തിവരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ട് ഈ വർഷം തിരുവനന്തപുരം ആർ.സി.സി എത്തുന്ന രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനായി തിരുവനന്തപുരം സി.എച്ച് സെൻററിന് വാഹനം വാങ്ങുന്നതിനും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ദരിദ്രരായ രോഗികൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ആംബുലൻസ് നൽകുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്.
സർക്കാർ ജീവനക്കാരിൽ നിന്നും 14 ജില്ലാ കമ്മിറ്റികൾ വഴി സ്വരൂപിക്കുന്ന തുക വർഷങ്ങളായി അവശരും നിരാലംബരുമായ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സ്റ്റേറ്റ് യൂണിയൻ ഉപയോഗിച്ചുവരുന്നത്. മറ്റ് പല സർവീസ് സംഘടനകളും അവരുടെ വജ്യറ ജൂബിലി പ്രമാണിച്ച് പ്രത്യേക പിരിവുകൾ നടത്തി വീടുകളും മറ്റും നിർമ്മിച്ച് നൽകും എന്നു പറയുന്നതിന് വർഷങ്ങൾക്കു മുന്നേ ബൈത്തുറഹ്മ (കാരുണ്യ ഭവനങ്ങൾ) നിർമ്മിച്ചു നൽകിയ എസ് യു മാതൃകയായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് ഇ.യു പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഹാഷിം എ. ആർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം എസ് , ജില്ലാ ജനറൽ സെക്രട്ടറി അജി എ .എം, ജില്ലാ ട്രഷറർ റജീന അൻസാരി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































