ഓടിയിട്ടും ഓടിയിട്ടും എങ്ങും എത്താതെ കെ. എസ്.ആര്‍ .ടി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓടിയിട്ടും ഓടിയിട്ടും എങ്ങും എത്താതെ കെ. എസ്.ആര്‍ .ടി.സി . സ്വിഫ്റ്റ് ബസ്‌ പത്തനംതിട്ടയില്‍ നിന്ന് 3 മണിക്കൂര്‍ 29 മിനിറ്റ് കൊണ്ട് തൃശൂര്‍ എത്തുമെന്ന് കെ.എസ്.ആര്‍.ടി.സി വെബ്‌ സൈറ്റ്. എന്നാല്‍ എത്തുന്നതാകട്ടെ അഞ്ചര മണിക്കുറില്‍. എങ്ങനെയൊക്കെ ഓടിച്ചാലും വൈകുന്നേരത്തെ തിരക്കില്‍ മൂന്നുമണിക്കൂര്‍ കൊണ്ട് തൃശൂര്‍ എത്തുന്നില്ലെന്നിരിക്കെ ബസുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം അപര്യാപ്തമാണെങ്കിലും പുനപരിശോധിക്കാന്‍ നടപടിയില്ല. പത്തനംതിട്ടയില്‍ നിന്ന് വൈകിട്ട് അഞ്ചിനുള്ള മംഗലുരു,5.30 നുള്ള ബംഗളുരു സ്വിഫ്റ്റ് സര്‍വീസുകളുടെ സമയ ക്രമമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

വെബ്‌സൈറ്റിലേയും മൊബൈല്‍ അപ്പിലേയും സമയം നോക്കി ടിക്കററ് എടുക്കുന്നവര്‍ ബസ്‌ സമയം എത്താത്തതിനെ ചൊല്ലി ജീവനക്കരുമായി തര്‍ക്കമുണ്ടാകുന്നത് പതിവാണ്.കേരളത്തിനുള്ളില്‍ സമയത്ത് എത്തുന്നിലെങ്കിലും ബംഗളുരുവിലും മംഗളുരുവിലും ബസ്‌ സമയത്ത് എത്തുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. വൈകുന്നേരത്തെ തിരക്കില്‍ പത്തനംതിട്ടയില്‍ നിന്ന് തിരുവല്ല വരെ എത്താന്‍ തന്നെ ഒരു മണിക്കൂര്‍ വേണമെന്നിരിക്കെ ശരിയായ ബോധത്തോടെയല്ല ബസിന്‍റെ സമയം നിശ്ചയിചിരിക്കുന്നതെന്നാണ് ആക്ഷേപം.

സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് 5 മുതല്‍ അഞ്ചര മണിക്കൂര്‍ വരെ പത്തനംതിട്ട തൃശൂര്‍ റണ്ണിഗ് ടൈം ഉള്ളപ്പോള്‍ സ്വിഫ്റ്റ് ബസുകള്‍ മൂന്നരാ മണിക്കൂര്‍ കൊണ്ട് ഓടിയെത്തണമെന്ന നിബന്ധന പ്രായോഗികമല്ല.സമയം മാറ്റാന്‍ കഴിയില്ലെങ്കില്‍ വെബ്‌സൈറ്റില്‍ രാത്രി 11 മണിക്കേ ബസ്‌ തൃശൂരിലലെത്തുവെന്ന് കാണിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകണമെന്നും യാത്രക്കാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...