രാമായണം സിനിമയിൽ രൺബീറും യാഷും ഒരുമിച്ചുള്ള സീനുകൾ കുറയും ; എന്തുകൊണ്ട്, അതൊരു നല്ല ‘ക്രിയേറ്റീവ് ചോയ്സ്’?

For full experience, Download our mobile application:
Get it on Google Play

പ്രമുഖ നിർമ്മാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഗംഭീര താരനിര, ലോകോത്തര വിഎഫ്എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ഒരു ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമ രംഗത്തെ തന്നെ രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ പക്ഷേ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായി വഴികളിൽ ആയാണ് അവരുടെ കഥാഗതി നീങ്ങുന്നത്‌. സീതയെ അപഹരിച്ച ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിൻറെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

രൺബീർ കപൂറിന്റെയും യാഷിന്റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര ഇതിഹാസം ആവശ്യപ്പെടുന്ന വൻതോതിലുള്ള ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ്‌ തിവാരിയുടെയും സംഘത്തിന്റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ധർമവും സദ്ഗുണങ്ങളും സഞ്ചരിക്കുന്ന ഒരു പാതയും അധികാരവും അഹങ്കാരവും സഞ്ചരിക്കുന്ന മറ്റൊരു പാതയും തമ്മിൽ കഥാന്ത്യത്തിലുണ്ടാവുന്ന ഏറ്റുമുട്ടൽ തീർച്ചയായും പ്രേക്ഷകരേയും ആവേശത്തിന്റെ മൂർദ്ധന്യത്തിൽ എത്തിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. സമയമേറെയെടുത്തുകൊണ്ടുള്ള ഇവരുടെ കഥാപാത്ര രൂപീകരണം കഥാന്ത്യത്തിൽ വരുന്ന ഇവരുടെ കൂടിക്കാഴ്ചയെ ഒന്നുകൂടെ ഉത്തേജിപ്പിക്കുന്നു. സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും യാഷിനൊപ്പം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും തീർച്ചയായും ശ്രീരാമന്റെ കഥാപാത്രമായി വരുന്ന രൺബീർ കപൂറുമൊത്തുള്ള രംഗങ്ങൾ തന്നെയാവും ചിത്രത്തിൻറെ പ്രധാന ആകർഷണം.

2 ഭാഗങ്ങളായി നിർമ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം മുംബൈയിലെ സെറ്റുകളിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൻറെ ആദ്യ ഭാഗം 2026ലെ ദീപാവലിക്കും രണ്ടാമത്തേത് 2027ലെ ദീപാവലിയിലും പ്രദർശനത്തിനെത്തും. രണ്ബീറിൻറെയും യാഷിൻറെയും ഒരുമിച്ചുള്ള ഭാഗങ്ങൾ ഇത്തരത്തിൽ കുറച്ചത് രാമായണത്തിന്റെ അന്തസത്ത പരമാവധി ഈ ചിത്രത്തിൽ നിലനിർത്താനുള്ള നിർമ്മാതാക്കളുടെ തീവ്രശ്രമമായി കണക്കാക്കാം. സമീപകാലത്തെ പല സൂപ്പർസ്റ്റാർ ചിത്രങ്ങളിലും താരങ്ങൾ തമ്മിലുള്ള രംഗങ്ങൾ പരമാവധി ഉൾപ്പെടുത്തി വലിയ ഒരു ഓളം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അതിനെല്ലാം വിപരീതമായി കഥക്ക് മുൻ‌തൂക്കം നൽകി വളരെ സ്വാഭാവികമായി രാമായണത്തെ പുനരാവിഷ്കരിക്കുകയാണ് രാമായണത്തിന്റെ അണിയറപ്രവർത്തകർ. നമിത് മൽഹോത്ര നിർമ്മിച്ച്‌ നിതീഷ്‌ തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഏവരും ഉദ്വേഗത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം എക്കാലവും ഓർത്തിരിക്കുന്ന ഒരു സിനിമാ വിസ്മയം തന്നെ പ്രേക്ഷകരിൽ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...