അപകീർത്തി കേസ് : രാഹുൽ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഇളവ് തേടി രാഹുല്‍ നല്‍കിയ ഹര്‍ജി റാഞ്ചി കോടതി തള്ളി. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ റാഞ്ചിയിലും ഒരാള്‍ പരാതി നല്‍കിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാര്‍ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. ഇതേ കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി കുറ്റക്കാരനാക്കി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുറാലിക്കിടെ രാഹുല്‍ ഗാന്ധി ‘മോദി’ എന്ന കുടുംബപ്പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് അഭിഭാഷകനായ പ്രദീപ് മോദി റാഞ്ചിയില്‍ പരാതി നല്‍കിയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എല്ലാവര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്? എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്? എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...