അഭിമാനമാണ് യൂത്ത് കെയര്‍ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ പൊതിച്ചോര്‍ പദ്ധതിയടക്കമുള്ള പരിപാടികള്‍ മാതൃകയാക്കേണ്ടതാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി. യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങളും സഹ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളും ഷാഫി പറമ്പില്‍ ഓര്‍മിപ്പിച്ചു. ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയര്‍.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും. ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. യൂത്ത് കെയര്‍ ജില്ലാ സമ്മേളനത്തിനിടയിലെ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഷാഫി, യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...