ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട് ; കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ – പി.ജെ ജോസഫ്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും. ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാടി കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ  ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...