വര്‍ക്കല രംഗകലാകേന്ദ്രം ജൂലൈ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ തനത് കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി വര്‍ക്കലയില്‍ നിര്‍മിച്ച രംഗകലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ രണ്ടിന് നടക്കുമെന്ന് രംഗകലാകേന്ദ്രം ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വര്‍ക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്ക്കരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് മികച്ച സൗകര്യങ്ങളോടുകൂടി കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.

വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. കൂത്തമ്പലം, കളരിത്തറ, ആംഫി തിയേറ്റര്‍, ആമ്പല്‍കുളം, ആനപ്പള്ള ചുറ്റുമതില്‍, കാവ്, 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചുവര്‍ ചിത്രം തുടങ്ങിയവ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ കലാ സാംസ്‌കാരിക പൈതൃകങ്ങള്‍ പരിചയപ്പെടുന്നതിനും പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെക്കുച്ചു പഠനം നടത്തുന്നതിനും കേന്ദ്രം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വേദിയില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ എം.ടി കൃഷ്ണയും സംഘവും സംഗീത കച്ചേരി നടത്തും. ശേഷം രാജശ്രീ വാര്യരുടെ നൃത്താവതരണവുമുണ്ടാകും. വര്‍ക്കല എം എല്‍ എ വി.ജോയി, രംഗകലാകേന്ദ്രം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വി.രാമചന്ദ്രന്‍ പോറ്റി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....