അനധികൃതമായി നാടന്‍ തോക്കുകളും തിരകളും കൈവശം വെച്ച മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : അനധികൃതമായി നാടന്‍ തോക്കുകളും തിരകളും കൈവശം വെച്ച്‌ നായാട്ട് നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടന്‍ തോക്കും തിരകളും പെല്ലറ്റുകളുമായി ചെറുകര സ്വദേശികളായ കരിമ്പനക്കല്‍ പറമ്പില്‍ അരുണ്‍ (30), പട്ടുക്കുത്ത് സുരേഷ് കുമാര്‍ (41), കാവുംപുറത്ത് റോസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍തോക്കുകള്‍ കൈവശം വെക്കുകയും ഇവ ഉപയോഗിച്ച്‌ നായാട്ട് നടത്തുന്നതിനിടെ അപകടമുണ്ടായി ആളുകള്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഘങ്ങളെക്കുറിച്ച വിവരം പോലീസ് ശേഖരിച്ചുവരുകയായിരുന്നു.

നായാട്ടിന് ഉപയോഗിക്കാന്‍ പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തത്. മൂന്ന് തോക്കും വീടുകളില്‍ പാര്‍ട്സാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ അറിയിച്ചു. സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ നൗഷാദ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രബേഷന്‍ എസ്.ഐമാരായ എസ്.ഷൈലേഷ്, സജേഷ് ജോസ്, എ.എസ്.ഐ വിശ്വംഭരന്‍ എന്നിവര്‍ക്കുപുറമെ പെരിന്തല്‍മണ്ണ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...