‘വാര്‍ത്തകള്‍ക്ക് ചൂട് പോരാ, ഇസ്തിരിയിട്ട് ചൂടാക്കി പത്രം വായിക്കുന്ന രഞ്ജി സര്‍’ ; വീഡിയോയുമായി സുരഭി

For full experience, Download our mobile application:
Get it on Google Play

തന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

പുതിയ സിനിമയുടെ സെറ്റില്‍ കോസ്റ്റ്യൂമര്‍ എന്തോ കാര്യമായി ഇസ്തിരിയിടുന്നത് നോക്കാന്‍ പോയതാണ് സുരഭി. നോക്കുമ്പോള്‍ പത്രമാണ് അയാൾ ഇസ്തിരിയിട്ട് കൊണ്ടിരിക്കുന്നത്. ഇതെന്തിനാണ് പത്രം ഇസ്തിരിയിടുന്നതെന്ന് ചോദിച്ചപ്പോള്‍ രഞ്ജി പണിക്കര്‍ക്കാണെന്നാണ് കോസ്റ്റ്യൂമര്‍ മറുപടി പറഞ്ഞത്.

‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’ എന്നാണ് വീഡിയോയിലെ ക്യാപ്ഷന്‍. ഇന്ദ്രന്‍സാണ് ഈ രസകരമായ ക്യാപ്ഷന്‍ ഇട്ടതെന്ന് സുരഭി പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ദ്രന്‍സും സുരഭിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീൽ ഏറെ ശ്രദ്ധനേടിയിരുന്നു. തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്ക്യനും കാര്‍ത്തുമ്പിയുമായി ഇരുവരും അഭിനയിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

blob:https://www.facebook.com/3389d9d6-8ce7-4271-9e2c-2ebcd95a3266

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...