രണ്‍ജിത്ത് വധക്കേസ് വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആർ.എസ്.എസ് പ്രവർത്തകൻ രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ കോടതിയിൽ നിന്നും വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളുടെ ഹർജിയിലാണ് ഉത്തരവ്. ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതിഭാഗത്തിൻ്റെ വാക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെ കേസിൻ്റെ വിചാരണ അനിശ്ചിതത്വത്തിലായിരുന്നു. കൊല്ലപ്പെട്ട രൺജീത്ത് ശ്രീനിവാസൻ ആലപ്പുഴ ബാറിലെ അഭിഭാഷകനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്നു. വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിനൊപ്പം സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതക കേസുകളിൽ പോലീസ് നേരത്തെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രൺജീത്ത് കേസിൽ പതിനഞ്ചും ഷാൻ കേസിൽ പതിനൊന്നും പ്രതികളെ ചേർത്താണ് ആദ്യഘട്ട കുറ്റപത്രം നൽകിയത്. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി.

ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പോലീസ് നന്നേ പണിപ്പെട്ടു. രൺജീത്ത് കേസിൽ തിരിച്ചറിയൽ പരേഡ് അടക്കം നടപടികൾ ഉള്ളതിനാൽ പ്രധാന പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നില്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് പ്രതികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. രൺജീത്ത് വധക്കേസിൽ 1100 പേജുള്ള ഷാൻ വധക്കേസിൽ 483 പേജുള്ള കുറ്റപത്രവുമാണ് ആദ്യഘട്ടത്തിൽ ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചത്. അനുബന്ധ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...