റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സെൻറ് തോമസ് കോളേജ് വജ്രത്തിളക്കത്തിലേക്ക്. 1964ൽ ആരംഭിച്ച റാന്നിസെന്റ് തോമസ് കോളേജ് ആയിരങ്ങൾക്ക് അക്ഷര വെളിച്ചമേകിയിട്ട് 2024 ൽ 60 വർഷം തികയുകയാണ്. 2024 ജൂലൈ 13നാണ് കലാലയ തിരുമുറ്റത്ത് ജൂബിലി ഓർമ്മ തുറക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൂർവ്വ വിദ്യാർത്ഥികൾ എത്തുന്നത്. പരിപാടിയുടെ വിജയത്തിനായി ഗ്ലോബൽ അലൂമിനി സൂം മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ 4 മുതൽ വിവിധ ദിവസങ്ങളിലായി മൂന്ന് മീറ്റിംഗുകളാണ് വിദേശ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് റാന്നിയുടെ നട്ടെല്ലായ സെൻറ് തോമസ് കോളേജിന്റെ ജൂബിലി ആഘോഷം നാടിന്റെ ആഘോഷമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് അധ്യാപക-അനധ്യാപക- വിദ്യാർത്ഥി – പൂർവ്വ വിദ്യാർത്ഥി സംഘങ്ങൾ.
ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂംമീറ്റ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 8 ന് ഗൾഫ് രാജ്യങ്ങൾ, അഞ്ച് ശനിയാഴ്ച വൈകിട്ട് 7 ന് യുകെ, യു എസ്, ഓഗസ്റ്റ് 13 ന് പകൽ 2 ന് ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഗ്ലോബൽ അലൂമ്നി സൂംമീറ്റ് നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽലുള്ളവരും മറ്റു വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും സൗകര്യപരദമായി ഏതെങ്കിലും സൂം മീറ്റിംഗിൽ പങ്കെടുത്തു അലൂമിനി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതാണെന്ന് അലൂമ്നി രക്ഷാധികാരി ഡോ.സ്നേഹ സൂസൻ ജേക്കബ്, പ്രസിഡൻറ് രാജു എബ്രഹാം, എക്സ് എം എൽ എ, കോളേജ് മാനേജർ സന്തോഷ് കെ തോമസ്, സെക്രട്ടറി ഡോ. എം കെ സുരേഷ്, ട്രഷറാർ കെ സി ജേക്കബ്, നവമാധ്യമ കോ ഓർഡിനേറ്റർ റ്റിജു ഏബ്രഹാം എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...