അയ്യപ്പസത്രം : നാരായണീയ പാരായണയജ്‌ഞം വൃശ്ചികം ഒന്നു മുതല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: അയ്യപ്പഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി നടക്കുന്ന നാരായണീയ പാരായണ യജ്‌ഞം വൃശ്ചികം ഒന്നു മുതൽ വൈക്കം മണികണ്ഠനാൽത്തറയിൽ ആരംഭിക്കും.ഡിസംബർ 15 മുതൽ 28 വരയാണ് റാന്നി വൈക്കം മണികണ്ഠനാൽത്തറയിലെ തിരുവാഭരണപാതയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആണ് അഖിലഭാരത ശ്രീമദ് അയ്യപ്പഭാഗവത മഹാസത്രം നടക്കുക. ഇതിന് മുന്നോടിയായി വ്യശ്ചികം ഒന്ന് മുതൽ നാരായണീയ പാരായണവും ശബരിമല തീർത്ഥാടകർക്ക് അന്നദാനവും മണികണ്ഠനാൽത്തറയിൽ ആരംഭിക്കും.

സത്രം രക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് , രക്ഷാധികാരിയും പന്തളം കൊട്ടാര നിർവ്വാഹസംഘം സെക്രട്ടറിയുമായ പി.എൻ നാരായണവർമ്മ, അയിരൂർ ചെറുകോൽപ്പുഴ ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമിനി സംഗമേശാനന്ദ സരസ്വതി എന്നിവർ വ്യശ്ചികം ഒന്നിന് ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാരായണീയ സമിതികൾ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ 39 സമിതികൾ രജിസ്ട്രേഷൻ നടത്തി.

സത്രവേദിയിൽ ഡിസംബർ 25 ന് നടക്കുന്ന മഹാനാരായണീയ സംഗമത്തിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുക്കും.26,27 തീയതികളിൽ നവാവരണകൃതി സംഗീതാർച്ചനയോടുകൂടിയ നവഗ്രഹപൂജയും മുത്തുസ്വാമി ദീക്ഷിതരുടെ കമലാംബാൾ നവാവരണകൃതിയോടെയുള്ള ശ്രീചക്രപൂജയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...