ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അക്ഷയ ഇൻഫർമേഷൻ സെന്റർ ആരംഭിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അക്ഷയ ഇൻഫർമേഷൻ സെന്റർ ആരംഭിക്കാന്‍ തീരുമാനം. ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പെരുനാട്, വടശ്ശേരിക്കര, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങൾ ആണ് ഇൻഫർമേഷൻ സെന്ററുകളായി പ്രവർത്തിപ്പിക്കുന്നത്. ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ആണ് വിവരം അറിയിച്ചത്. മടത്തുംമൂഴി, തുലാപ്പള്ളി, വടശ്ശേരിക്കര, റാന്നി ഇട്ടിയപ്പാറ എന്നീ അക്ഷയ കേന്ദ്രങ്ങളാണ് തീർത്ഥാടകരുടെ സൗകര്യാർത്ഥം ഇൻഫർമേഷൻ സെന്ററുകളായി പ്രവർത്തിക്കുക.

വെർച്ചൽ ക്യൂ ബുക്കിംഗ്, റെയിൽവേ ടിക്കറ്റ് , വിമാന യാത്ര ടിക്കറ്റ്, കെഎസ്ആർടിസി ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ, മൊബൈൽ റീചാർജിംഗ് തുടങ്ങിയ സേവനങ്ങളും അക്ഷയ ഇൻഫർമേഷൻ സെന്ററുകളിൽ ലഭ്യമാകും. കൂടാതെ തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുള്ള സൗകര്യം ഒരുക്കും. അക്ഷയ സംരംഭകരായ എൻ. കൃഷ്ണദാസ്, കെ. വി ബിനു, റ്റി.വി കുര്യൻ, കെ.രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് അക്ഷയ ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....