റാന്നി വലിയ പാലത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കി ; കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കിയപ്പോള്‍ റാന്നി വലിയപാലത്തിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം. റോഡും നടപ്പാതയും ഒരേ ഉയരത്തിലെത്തിയതാണ് സുരക്ഷ ഇല്ലാതാകാന്‍ കാരണം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയ പാലത്തില്‍ കഴിഞ്ഞ ദിവസമാണ് ടാറിംങ് പൂര്‍ത്തിയായത്.

ബിഎം ആന്‍ഡ് ബിസി ടാറിംങ് പൂര്‍ത്തിയായതോടെ നടപ്പാതയും റോഡും ഒരേ ഉയരത്തിലെത്തി. കൂടാതെ നടപ്പാതയിലെ സ്ലാബുകള്‍ പലതും പൊട്ടിപൊളിഞ്ഞ നിലയിലുമാണ്. വാഹനങ്ങള്‍ വശം കൊടുക്കുന്ന സമയം ടാറിംങിന് വെളിയില്‍ വീല്‍ പോയാല്‍ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. വേഗത്തിലെത്തുന്ന വാഹനം വേഗം കുറയ്ക്കാതെ വശം കൊടുക്കുമ്പോള്‍ നടപ്പാതയിലേക്ക് തെന്നി മാറാനും ഒപ്പം നദിയില്‍ പതിക്കാനും സാധ്യത കൂടുതലാണ്.

ഇത് കാല്‍നട യാത്രക്കായുടെ ജീവനും ആപത്താണ്. നടപ്പാത ടാറിംങ്ങില്‍ നിന്നും ഉയര്‍ത്തുകയാണ് ഇതിനുള്ള ഏക പോംവഴി. എന്നാല്‍ അതോടെ പാലത്തിന്‍റെ കൈവരിയുടെ നിശ്ചിത ഉയരം ഇല്ലാതാകുകയും ചെയ്യും. പാലത്തിലെ പഴയ ടാറിംങ് പൊളിച്ചു നീക്കി ടാര്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു വെന്ന് നാട്ടുകാര്‍ പറയുന്നു. നടപ്പാതയുടെ സുരക്ഷ നിലനിര്‍ത്താന്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....