റാന്നി: റാന്നി ബ്ലോക്ക് പ്രവര്‍ത്തന പരിധിയാക്കിക്കൊണ്ട് കാര്‍ഷിക സഹകരണ സംഘം രൂപീകരിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുക, കാര്‍ഷിക വൃത്തിയിലേയ്ക്ക് കൂടുതല്‍ ജനങ്ങളെ അടുപ്പിക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ ലക്ഷ്യം.
അടൂര്‍ നഗരസഭാധ്യക്ഷന്‍ ഡി.സജി ഉദ്ഘാടനം ചെയ്തു. ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.വി വിദ്യാധരന്‍, ജോജോ കോവൂര്‍, ലിസി ദിവാന്‍ എന്നിവര്‍ പ്രസംഗിച്ചു. പതിനൊന്നംഗ ഭരണസമിതിയില്‍ എം.വി വിദ്യാധരന്‍ (പ്രസിഡന്റ്), സുരേഷ് ജേക്കബ് (വൈസ് പ്രസിഡന്റ്), പി.എസ് സുരേഷ് കുമാര്‍ (സെക്രട്ടറി), ജോജോ കോവൂര്‍ (അസി.സെക്രട്ടറി), ടി.ജെ ബാബുരാജ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.