പത്തനംതിട്ട : റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആകെ 9,43,23,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്.
ജനറല്‍ വിഭാഗത്തില്‍ 6,75,03,000 രൂപയും, പട്ടികജാതി വിഭാഗത്തില്‍ 1,26,19,000 രൂപയും, പട്ടികവര്‍ഗ വിഭാഗത്തില്‍ 35,65,000 രൂപയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 1,05,35,000 രൂപയും ഉള്‍പ്പെടെ മൊത്തം 9,43,23,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. പശ്ചാത്തല മേഖലയില്‍ 1,35,00,000 രൂപയും, ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് 79,01,000 രൂപയും, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 35,50,000 രൂപയും, ഉത്പാദന മേഖലയില്‍ 2,04,31,400 ലക്ഷം രൂപയും, വനിതാ ഘടകപദ്ധതിക്കായി 76,00,000 രൂപയും, വൃദ്ധര്‍ പാലിയേറ്റീവ് കെയര്‍ 59,70,000 രൂപയും വകയിരുത്തി. താലൂക്ക് ആശുപത്രി കിടപ്പു രോഗികള്‍ക്കായി ഭക്ഷണം നല്‍കുന്ന വിശപ്പിനു വിട, വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്ന ടിന്‍ഷീറ്റ് വേലി നിര്‍മ്മാണം, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പാദനവിപണന പ്രോത്സാഹന ധനസഹായം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍ എന്നിവ ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികളില്‍പ്പെടുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.