റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ 9.43 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആകെ 9,43,23,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്.

ജനറല്‍ വിഭാഗത്തില്‍ 6,75,03,000 രൂപയും, പട്ടികജാതി വിഭാഗത്തില്‍ 1,26,19,000 രൂപയും, പട്ടികവര്‍ഗ വിഭാഗത്തില്‍ 35,65,000 രൂപയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 1,05,35,000 രൂപയും ഉള്‍പ്പെടെ മൊത്തം 9,43,23,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. പശ്ചാത്തല മേഖലയില്‍ 1,35,00,000 രൂപയും, ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് 79,01,000 രൂപയും, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 35,50,000 രൂപയും, ഉത്പാദന മേഖലയില്‍ 2,04,31,400 ലക്ഷം രൂപയും, വനിതാ ഘടകപദ്ധതിക്കായി 76,00,000 രൂപയും, വൃദ്ധര്‍ പാലിയേറ്റീവ് കെയര്‍ 59,70,000 രൂപയും വകയിരുത്തി. താലൂക്ക് ആശുപത്രി കിടപ്പു രോഗികള്‍ക്കായി ഭക്ഷണം നല്‍കുന്ന വിശപ്പിനു വിട, വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്ന ടിന്‍ഷീറ്റ് വേലി നിര്‍മ്മാണം, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പാദനവിപണന പ്രോത്സാഹന ധനസഹായം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍ എന്നിവ ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികളില്‍പ്പെടുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...