റാന്നി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതിയിൽ റാന്നി ബ്ലോക്കിനെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ മന്ത്രി പി പ്രസാദിന് നിവേദനം നൽകി. സംസ്ഥാനത്ത് നൂറ് ബ്ലോക്കുകളിൽ ഇത് നടപ്പിലാക്കാനാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തിൽ തന്നെ റാന്നി ബ്ലോക്കിനെ ഉൾപെടുത്തണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഒരുപാട് കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പു നൽകുന്ന ഈ പദ്ധതി റാന്നി ബ്ലോക്കിൽ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയും. വിപണന സാദ്ധ്യത കൂടുതലുള്ള ഈ കൃഷി റാന്നി ബ്ലോക്കിലെ കാർഷികരംഗത്ത് സമൂലമായ മാറ്റത്തിന് വഴി തെളിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോജോ കോവൂർ നിവേദനത്തിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























