Sunday, April 28, 2024 9:57 pm

റാ​ന്നി ചെ​മ്പ​നോ​ലി​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃഷി ന​ശി​പ്പി​ച്ചു ; കണ്ണീരുമായി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, റാ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂക്ഷമാകുന്നു. വേ​ലി​ക​ളും ചു​റ്റു​മ​റ​ക​ളും ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കർഷകന്റെ  അ​ധ്വാ​നം അ​പ്പാ​ടെ ത​ക​ർ​ത്തെ​റി​യു​ക​യാ​ണ്. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പനോ​ലി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വ​ല്യേ​ത്ത് ജോ​ർ​ജ്ജ്  വ​ർ​ഗീ​സി​ന്റെ കൃഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടു​പ​ന്നിക്കൂട്ടം വി​ള​വെ​ത്താ​ത്ത 200 മൂ​ടി​ലേ​റെ ക​പ്പ​യാണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​നു മു​മ്പ് ഇ​വി​ടെ 300 മൂ​ട് കപ്പയും നശിപ്പിച്ചിരുന്നു.

വ​ല ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു ത​ക​ർ​ത്താ​ണ് പ​ന്നികൂട്ടം  കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യ​ത്. സ​മീ​പ പു​ര​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളും ക​പ്പ​യു​മെ​ല്ലാം ഭാ​ഗി​ക​മാ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
ആ​ഴ്ച​ക​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
മ​ണ്ണി​ൽ കു​ഴി​ച്ചു​വെ​യ്ക്കു​മ്പോ​ൾ മു​ത​ൽ വി​ള​വെ​ടു​ക്കും വ​രെ പ​ന്നി ശ​ല്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് രൂപ  കടമെടുത്ത്  കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​വ​സാ​നം ഒ​ന്നു​മി​ല്ലാ​ത്ത​ അ​വ​സ്ഥയാ​ണ്.
കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​തേ​വ​രെ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. കോ​വി​ഡ് നിയന്ത്രണങ്ങളുടെ പേ​രി​ൽ ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​ര​ണം പോ​ലും നാ​റാ​ണം​മൂ​ഴി​യി​ൽ ന​ട​ന്നി​ട്ടി​ല്ല. സ​മി​തി രൂ​പീ​ക​രി​ച്ചാ​ലും കാ​ട്ടു​പ​ന്നി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ പോ​ലും ആ​ളു​ക​ൾ മ​ടി​ക്കു​ക​യാ​ണ്. വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പന്നി ജനങ്ങളുടെ  ജീ​വ​നു​പോലും ഭീഷണിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

0
പത്തനംതിട്ട: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റൂട്ട് കനാൽ...

53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : 53-ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മാണി. സി.കാപ്പൻ...

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം ; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

0
ജറുസലേം: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി....

മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

0
മണിപ്പൂർ : മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക്...