തൊടുപുഴയില്‍ ടയര്‍ കട കത്തിനശിച്ചു ; ഷോട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നഗരത്തിന് നടുവില്‍ ടയര്‍ കടയ്ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് എതിര്‍വശത്തായുള്ള ടയര്‍ പ്ലാസ എന്ന വ്യാപാര സ്ഥാപനത്തിനാണ് ഇന്നലെ രാത്രി  തീ പിടിച്ചത്. മേലുകാവ് സ്വദേശി ഷാജി പി.എസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാത്രിയില്‍ സമീപത്തുകൂടി വാഹനത്തില്‍ പോയവരാണ് കടയ്ക്കുള്ളില്‍ നിന്ന് പുക വരുന്ന വിവരം തൊടുപുഴ അഗ്നിരക്ഷാ സേനയെ അറിയിച്ചത്.

ഇവരെത്തി ഷട്ടര്‍ തകര്‍ത്തപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തായി മറ്റു വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പും  ഉള്ളതിനാല്‍ വലിയ ആശങ്കയാണ് ഇത് പ്രദേശത്തുണ്ടാക്കിയത്. വലിയ തോതില്‍ തീ ആളിപടരുകയും ടയര്‍ കത്തി മണം വ്യാപകമായി പരക്കുകയും ചെയ്തു. ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടമ സ്ഥലത്തെത്താത്തിനാല്‍ നാശ നഷ്ടത്തിന്റെ കണക്കും വ്യക്തമായിട്ടില്ല. കട ഭാഗീകമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു കടയിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...