പീഡനം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

റാസുല്‍പുര്‍ : ഉത്തര്‍പ്രദേശില്‍ പീഡനം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ പെണ്‍കുട്ടിയെ വെടിവച്ച്‌ കൊല്ലുകയായിരുന്നു.

റാസുല്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം തടയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അതിക്രമത്തെ ചെറുത്ത പെണ്‍കുട്ടി രക്ഷപെട്ട് വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...