റാന്നി: കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. റാന്നി – ചേത്തയ്ക്കൽ കുന്നത്തുപറമ്പിൽ കെ.വി രാജൻ(60) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്ക് മണിമല കറിക്കാട്ടൂരിന് സമീപം ആഞ്ഞിലിമൂട്ടിലാണ് അപകടം നടന്നത്. അപകടസ്ഥലത്തുവെച്ചുതന്നെ രാജന്‍ മരണമടഞ്ഞതായി മണിമല പോലീസ് പറഞ്ഞു.
വഴിയാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മണിമല പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെ വൈകിയിട്ടും വീട്ടിലെത്താതായതോടെ ഭാര്യ രാജന്റെ ഫോണില്‍ വിളിച്ചപ്പോള്‍ പോലീസാണ് ഫോണ്‍ എടുത്തത്. ഇങ്ങനെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ഭാര്യ – ഓമന ,
മക്കൾ – രമ്യ , രാഹുൽ , മരുമക്കൾ – മനോജ്, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.