റാന്നി : കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. റാന്നിയില്‍ പ്രമുഖ നേതാവുള്‍പ്പെടെ 65-ഓളം പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ഇന്നലെ അത്തിക്കയത്തു നടന്ന സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് നാറാണംമൂഴി മണ്ഡലം ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ ഷാജി പതാലില്‍, ഭാര്യയും മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹിയും മുന്‍ പഞ്ചായത്തംഗവുമായ രജനി തോമസും അടക്കം 65 പേര്‍ പാര്‍ട്ടി വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തിക്കയത്തെ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്നു ഷാജി. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനാത്തേക്ക് പരിഗണിച്ചിരുന്നയാളായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി മാറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണം ചെയ്യും. മോഹന്‍രാജ് ജേക്കബ്, എസ്.ആര്‍ സന്തോഷ് കുമാര്‍, ജ്യോതി ശ്രീനിവാസ് തുടങ്ങിവര്‍ സ്വീകരണ യോഗത്തില്‍ പ്രസംഗിച്ചു.