റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി കുടുംബാംഗങ്ങളെ ആക്രമിച്ച കേസ് : പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭാര്യയെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വർഷം കഠിന തടവിനും 3,55,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷ വിധിച്ചു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടിൽ സത്യാനന്ദന്‍റെ മകൻ അതുൽ സത്യൻ (31) നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് കോടതി ജഡ്ജ് ജി.പി ജയകൃഷ്ണന്റേതാണ് വിധി. 2023 ജൂൺ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയോടൊപ്പം കഴിഞ്ഞുവന്നിരുന്ന ചെറുകോൽ കീക്കൊഴൂർ ഇരട്ടപ്പനക്കൽ വീട്ടിൽ രഞ്ജിതക്കാണ് ദാരുണാന്ത്യം ഉണ്ടായത്. നിരവധി കേസുകളിൽ പ്രതിയായ അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെ രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. കീക്കൊഴൂരിലെ രഞ്ജിതയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വച്ച് വടിവാളുകൊണ്ട് രഞ്ജിതയെ വെട്ടി കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച രഞ്ജിത്തിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിനോദ് പി.എസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ ചുമത്തപ്പെട്ട ആളുമാണെന്നും പോലീസ് പറഞ്ഞു. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ ആയതിനാൽ വിചാരണ കാലയളവിൽ ഉടനീളം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരുമ്പഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ആണ് കേസ് വാദിച്ചത്. അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസി കോടതി നടപടികളിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...