റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം ; ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : വേനല്‍ക്കാലം അടുത്തതോടെ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധി കളുടെയും യോഗം വിളിച്ച് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ. ഈമാസം 30ന് രാവിലെ പത്തിന് റാന്നി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് റാന്നി നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും 4 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഓരോ പഞ്ചായത്തിലെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്ക് യോഗത്തില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. പൊതുജനങ്ങള്‍ക്ക് കുടിവെള്ള വിതരണവുമായുള്ള പരാതികള്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിച്ചാല്‍ മതിയാകും. അവര്‍ ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കും. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കും. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ത്ത് കുടിവെള്ള വിതരണം സുഗമമാക്കും. വേനല്‍ അടുക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ തോറും കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്ക് രൂപീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...