പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാല്‍ സൂര്യനെല്ലി കണ്ണംപള്ളിയില്‍ ശ്രീക്കുട്ടന്‍ (18), സുഹൃത്ത് നെടുങ്കണ്ടം കല്‍കൂന്തല്‍ കുഴിയോടിയില്‍ രാജേഷ് (19) എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വഴിയാണ് ശ്രീക്കുട്ടന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രികാലങ്ങളില്‍ രാജേഷിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇവരെ പിടികൂടിയതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ്.എച്ച്‌.ഒ വിശാല്‍ ജോണ്‍സന്‍, എസ്.ഐ കെ. ദിലീപ്കുമാര്‍, എ.എസ്.ഐ കെ.സി. ഹരികുമാര്‍, എബിന്‍ ജോസ്, സതീഷ്, പ്രശാന്ത് മാത്യു എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ നേതാവ് പൂവത്തൂർ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ്...

അണ്ണാ ഡിഎംകെ വിട്ട് നടി ഗൗതമി

0
ചെന്നെെ : അണ്ണാ ഡിഎംകെ വിട്ട് നടി ഗൗതമി. രാഷ്ട്രീയ സൗഹചര്യങ്ങള്‍...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

‘കണ്ണട ഉപേക്ഷിച്ചോ ?’ ; ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ്...

0
തിരുവനന്തപുരം : ഇന്ന് വാർത്താ സമ്മേളനത്തിൽ പതിവിൽ നിന്ന് വിപരീതമായി കണ്ണട...